കേരള ഹൈകോടതിയിൽ ഓഫിസ് അറ്റൻഡന്റ്; ഒഴിവുകൾ 34

July 1, 2024 0 By Editor

കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് ത​സ്തി​ക​യി​ൽ 34 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://hckrecruitment.keralacourts.inൽ ​ല​ഭ്യ​മാ​ണ്. ജൂ​ലൈ ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ശ​മ്പ​ള​നി​ര​ക്ക് 23,000 -50,200 രൂ​പ. നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

ബി​രു​ദ​മെ​ടു​ത്ത​വ​രാ​ക​രു​ത്. 1988 ജ​നു​വ​രി 2നും 2006 ​ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. എ​സ്.​സി/ എ​സ്.​ടി/ ഒ.​ബി.​സി/ വി​മു​ക്ത​ഭ​ട​ന്മാ​ർ/ ഭി​ന്ന​ശേ​ഷി​ക്കാ​ർ മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ് 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, തൊ​ഴി​ൽ​ര​ഹി​ത ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല.

എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ന്റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

പൊ​തു​വി​ജ്ഞാ​നം, ആ​നു​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ (50 മാ​ർ​ക്ക്), ന്യൂ​മ​റി​ക്ക​ൽ എ​ബി​ലി​റ്റി (20), മെ​ന്റ​ൽ എ​ബി​ലി​റ്റി (15), ജ​ന​റ​ൽ ഇം​ഗ്ലീ​ഷ് (15) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​ബ്ജ​ക്ടി​വ് മാ​തൃ​ക​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​പേ​പ്പ​റു​ണ്ടാ​വും. 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam