മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്. 29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story