ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗൗരവതരമെന്ന് മോദി; രാഹുലിന് നാളെ മറുപടി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെ വിളിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് പ്രധാനമന്ത്രി…

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശത്തില്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെ വിളിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തില്‍ ഇടപ്പെട്ടുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവായ ശേഷമുള്ള ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ ബിജെപിക്കെതിരെ കടുത്ത ആക്രമാണ് രാഹുല്‍ നടത്തിയത്.

ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഹിന്ദുമതവുമായി ബന്ധപ്പെട്ട രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ബിജെപി വലിയ പ്രതിഷേധമാണ് സഭയിലുയര്‍ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കം രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിക്കുകയുണ്ടായി. രാഹുല്‍ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

അക്രമത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പിക്കുന്നത് തെറ്റാണെന്ന് അമിത് ഷാ വ്യക്തമാക്കി. 'ഹിന്ദു എന്ന് വിളിക്കുന്നവര്‍ അക്രമത്തെ കുറിച്ച് സംസാരിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് തീര്‍ത്തു പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ അഭിമാനത്തോടെ ഹിന്ദുവെന്ന് സ്വയം വിളിക്കുന്നത് അദ്ദേഹത്തിനറിയില്ല. അക്രമത്തെ ഏത് മതവുമായും ബന്ധിപ്പിക്കുന്നത് തെറ്റാണ്. അദ്ദേഹം മാപ്പ് പറയണം' അമിത് ഷാ പറഞ്ഞു. എന്നാല്‍ ബിജെപിയും നരേന്ദ്ര മോദിയും മുഴുവന്‍ ഹിന്ദുക്കളേയും പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുല്‍ മറുപടി നല്‍കി.

ചൊവ്വാഴ്ച വൈകീട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈയവസരത്തില്‍ രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ബിജെപി വൃത്തങ്ങളറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story