
കൊച്ചിയിൽ വ്യാജ സിഗററ്റുകളുടെ വൻശേഖരം പിടികൂടി
July 2, 2024കൊച്ചി: പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗററ്റുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള വീട്ടിൽ നിന്നാണ് ആയിരക്കണക്കിന് പാക്കറ്റുകൾ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജന്മാർ കുടുങ്ങിയത്. കൂടാതെ അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവും അവിടെ നിന്ന് കണ്ടെടുത്തു.
എന്നാൽ, ഇതിന്റെ നടത്തിപ്പുകാർ പരിശോധനക്ക് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.