ക്രിക്കറ്റ് പരിശീലകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: മയക്കുമരുന്ന് നൽകിയെന്ന് സംശയം; രക്ഷിതാക്കൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹർജിയിൽ പറയുന്നു.

രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിൽ ഗുരുതര ആരോപണങ്ങളാണ് മനുവിനെതിരെയുള്ളത്. മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നകിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം. കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തിലേക്കും കെ.സി.എയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. നേരത്തെയുണ്ടായിരുന്ന കേസ് മനു പണംകൊടുത്ത് ഒതുക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കൂടുതല്‍പേര്‍ പ്രതിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story