.jpg?$p=8a7b7b1&f=16x10&w=852&q=0.8)
വയനാട് ഉരുള്‍പൊട്ടല്‍: മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു
July 30, 2024മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്.
ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം. വയനാടിന്റെ അതിർത്തി മേഖലയാണ് പോത്തുകൽ. ചാലിയാർ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങൾ പോത്തുകൽ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു.