കണ്ണൂർ ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു; പ്രദേശത്ത് പ്രതിഷേധം

കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

February 23, 2025 0 By Editor

കേളകം: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ലീല (70) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് ആറളം ആദിവാസി പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലാണ് സംഭവം. രാവിലെയാണ് ദമ്പതികള്‍ കശുവണ്ടി ശേഖരിക്കാനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഏറെ വൈകിയും ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആന നിലയുറപ്പിച്ചിരുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നു മാറ്റാൻ വൈകി. ഇവരുടെ മൃതദേഹങ്ങൾ കയറ്റിയ ആംബുലൻസ് തടഞ്ഞ് പ്രദേശവാസികൾ പ്രതിഷേധിക്കുകയാണ്. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.