
അടൂരില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്
March 21, 2025ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂം അടൂരിലും. മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ 11-ന് ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പുനലൂര്‍ റോഡില്‍ ലോകോത്തര രീതിയില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമില്‍ വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനയിലുള്ള വിപുലമായ ആഭരണശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
വിഷുവിന്റെയും അക്ഷയ തൃതീയയുടെയും ഉത്സവാഘോഷസമയത്ത് അടൂരിലെ പുതിയ ഷോറൂം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് അടൂരിലെ പുതിയ ഷോറൂം.
ഉയര്‍ന്ന ഗുണമേന്മയുള്ള ആഭരണങ്ങളുടെ സവിശേഷമായ ശേഖരം ലഭ്യമാക്കുന്നതിനും വിശ്വാസ്യതയും സുതാര്യതയും അനിതരസാധാരണമായ സേവനവും വഴി നേടിയ സത്‌പേര് നിലനിര്‍ത്തുന്നതിനുമാണ് പരിശ്രമിക്കുന്നത്. പ്രത്യേകാവസരങ്ങളില്‍ ഏറ്റവും സവിശേഷമായ ആഭരണങ്ങള്‍ വഴി ആഘോഷിക്കുന്നതിനായി ഈ പുതിയ ഷോറൂമിലേക്ക് എല്ലാ ഉപയോക്താക്കളേയും സ്വാഗതം ചെയ്യുന്നുവെന്നും കല്യാണരാമന്‍ കൂട്ടിച്ചേര്‍ത്തു.
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച ലാഭം നേടുന്നതിന് ആകര്‍ഷകമായ ഓഫറുകളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിശിഷ്ടമായ ആഭരണങ്ങള്‍ക്കും താരതമ്യമില്ലാത്ത കരവിരുതിനും കാലാതീതമായ രൂപകല്‍പ്പനയ്ക്കും പേരുകേട്ട കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് ലഭിക്കും.
ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.