‘ആക്രമണത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കണം’: പ്രകോപനവുമായി ടിആർഎഫ്; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം

‘ആക്രമണത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കണം’: പ്രകോപനവുമായി ടിആർഎഫ്; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സൈന്യം

April 23, 2025 0 By eveningkerala

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ആസിഫ് ഫൗജി മുൻ പാക്ക് സൈനികനാണ്.

ആക്രമണം നടത്തിയ ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) വീണ്ടും പ്രകോപനപരമായ  വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടിആർഎഫ്  അവകാശപ്പെട്ടു.

ഏപ്രിൽ 22നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. വെടിവയ്പ്പിൽ 28 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശിയുമുണ്ട്.