സുരക്ഷാ വാഹനം തകർത്ത് ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം; 10 പാക്കിസ്ഥാൻ‌ സൈനികർ കൊല്ലപ്പെട്ടു

സുരക്ഷാ വാഹനം തകർത്ത് ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണം; 10 പാക്കിസ്ഥാൻ‌ സൈനികർ കൊല്ലപ്പെട്ടു

April 26, 2025 0 By Editor

ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തിൽ പത്ത് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ക്വറ്റയിൽ നിന്ന് 30 കിലോമീറ്റർ അകലെ മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനം തകർത്തായിരുന്നു ആക്രമണം. റിമോട്ട് കൺട്രോൾ ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം.

ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാൻ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് ബലൂച് ലിബറേഷൻ ആർമി പറഞ്ഞു. സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ് തുടങ്ങിയവർ കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെട്ടിട്ടുണ്ട്.

“ക്വറ്റയുടെ പ്രാന്തപ്രദേശമായ മാർഗറ്റിൽ റിമോട്ട് കൺട്രോൾ ഐ‌ഇ‌ഡി ആക്രമണത്തിലൂടെ ബലൂച് ലിബറേഷൻ ആർമി സ്വാതന്ത്ര്യ സമര സേനാനികൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനിൽ, ഒരു ശത്രു വാഹനം പൂർണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവർത്തനങ്ങൾ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു’’ – ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.