കോഴിക്കോട് ജില്ലയിൽ ഇന്ന് (09-10-2024); അറിയാൻ
സ്ത്രീകൾക്ക് സൗജന്യ പരിശീലനം
കോഴിക്കോട്∙ സ്ത്രീചേതന നടക്കാവ് സെന്ററിൽ 18 മുതൽ ഡിസംബർ 18 വരെ തയ്യൽ, മ്യൂറൽ പെയ്ന്റിങ് ഹാൻഡ് എംബ്രോയ്ഡറി എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. 20 മുതൽ 50 വയസ്സു വരെയുള്ള സ്ത്രീകൾക്കാണു പരിശീലനം. 8921518759.
വിദ്യാർഥികൾക്കായി മത്സരം
കോഴിക്കോട്∙ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കിലെ ഹൈസ്കൂൾ, പ്ലസ് വൺ, പ്ലസ് ടു, വിഎച്ച്എസ്‌സി, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി പ്രസംഗം, പ്രബന്ധം മത്സരം നടത്തുന്നു. 14നു രാവിലെ 10നു പുതിയറ സഹകരണ ഭവനിലാണു മത്സരം. വിദ്യാർഥികൾ സാക്ഷ്യപത്രം സഹിതം എത്തണം.
സാധ്യതാപട്ടിക
കോഴിക്കോട്∙ വനിത ശിശുവികസന വകുപ്പിലെ കെയർടേക്കർ (ആൺ) തസ്തികയുടെ (കാറ്റഗറി നമ്പർ. 258/2022) തിരഞ്ഞെടുപ്പിനായുള്ള സാധ്യതാപട്ടിക പിഎസ്‌സി മേഖല ഓഫിസർ പ്രസിദ്ധീകരിച്ചു.
സിറ്റിങ് 15നും 16നും
കോഴിക്കോട്∙ ജില്ലാ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റിയുടെ സിറ്റിങ് 15, 16 തീയതികളിൽ രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
അഭിമുഖം 14ന്
കോഴിക്കോട്∙ ഫിഷറീസ് വകുപ്പ് മറൈൻ ഡേറ്റ കലക്‌ഷനുമായി ബന്ധപ്പെട്ടു നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി ജില്ലയിൽ ഒരു എന്യൂമറേറ്ററെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 14ന് ഉച്ചയ്ക്ക് 2ന് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ. 0495-2383780.
മുതിർന്ന പൗരൻമാർക്ക് കോഴ്സ്
കോഴിക്കോട്∙ ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരൻമാർക്ക് മൊബൈൽ ആപ്ലിക്കേഷൻ, ഹോം ടെക്നിഷ്യൻ കോഴ്സുകളിൽ പ്രവേശനം നൽകുന്നു. 0495-2370026
കോഓർഡിനേറ്റർ
കോഴിക്കോട്∙ സമഗ്ര ശിക്ഷാ കേരള ജില്ലയിലെ 22 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്കിൽ സെന്റർ കോഓർഡിനേറ്റർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 15നു രാവിലെ 10ന് ഇന്റർവ്യൂ. 0495-2961441, [email protected]
വൈദ്യുതി മുടക്കം
നാളെ ( ഒക്ടോബര് 10
കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 5 വരെ ബാലുശ്ശേരി പരിധിയിൽ കറളാപൊയിൽ, കുന്നക്കൊടി, കോങ്ങോട്, അത്തോളി പുളിക്കൂപാറ ട്രാൻസ്ഫോമർ പരിസരം.
∙ 9 – 4: അരിക്കുളം പരിധിയിൽ ഒറ്റക്കണ്ടം, മഞ്ഞിലാട്ടുകുന്ന്, എജി പാലസ്.
∙ 9 – 6: വെള്ളിമാടുകുന്ന് വാളംകുളം, എൻപി റോഡ്.
∙ 8 – 5: കുറ്റ്യാടി നെല്ലിക്കണ്ടി പീടിക, വടയം, വടയം സ്രാമ്പി, മാവുള്ള ചാലിൽ, പൂക്കോട്ടുപൊയിൽ.