കോഴിക്കോട് ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ

അധ്യാപക അഭിമുഖം

കോഴിക്കോട് ∙ ആഴ്ചവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി സോഷ്യൽ സയൻസ് അധ്യാപക അഭിമുഖം ഇന്ന് രാവിലെ 10.30ന്. 0495 2332620.

കൊടുവള്ളി : കരുവൻപൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചിത്രകലാ അധ്യാപക (ഡ്രോയിങ് ടീച്ചർ) തസ്‌തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ 11.30-ന്. ഉദ്യോഗാർഥികൾക്ക് കെ.ടെറ്റ് നിർബന്ധമാണ്.

കൊടുവള്ളി : കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കെമിസ്ട്രി (സീനിയർ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ നാലിന് വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

സർഗോത്സവം മൂന്നുമുതൽ

കോഴിക്കോട് : മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സർഗോത്സവം ഒക്ടോബർ മൂന്നുമുതൽ 13 വരെ നടക്കും. വിവിധ പൂജാ കർമങ്ങൾ, അധ്യാത്മിക കലാപരിപാടികൾ എന്നിവയുണ്ടാകും. നവരാത്രി സർഗോത്സവം സാംസ്കാരിക സദസ്സ് ഉദ്ഘാടനം മൂന്നിന് വൈകീട്ട് ഏഴിന് ആർ. കനകാംബരൻ നിർവഹിക്കും.

സ്പോട്ട് അഡ്മിഷൻ

കോഴിക്കോട് : ഗവ. ഐ.ടി.ഇ. (വനിത) നടക്കാവിൽ ഏഴ് സീറ്റൊഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ഒക്ടോബർ നാലിന് 11-ന് നടക്കും. ഫോൺ: 9496134416.

വാഹനഗതാഗതം നിരോധിച്ചു

വടകര : വില്യാപ്പള്ളി-എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിൽ നരിക്കുന്ന് ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ ചൊവ്വാഴ്ചമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം വടകര അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.

Related Articles
Next Story