കോഴിക്കോട് ജില്ലയിൽ ഇന്നത്തെ (08 -09 -2024); അറിയിപ്പുകൾ

പരിശീലന ക്യാംപ്

കോഴിക്കോട്∙ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കിഡ്സ്‌ അത്‌ലറ്റിക്സ് കോച്ചുമാർക്കുള്ള പരിശീലന ക്യാംപ് സെപ്തംബര് 9ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 9447910439

അപേക്ഷ ക്ഷണിച്ചു

കൂരാച്ചുണ്ട് ∙ സംയോജിത കയർ വ്യവസായ സഹകരണ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കയർ ഉൽപന്നങ്ങൾ നിർമിക്കുന്നതിന് പരിശീലനം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 9745931372.

ജോലി ഒഴിവ്

ഒ‍ഞ്ചിയം∙ ഗവ.യുപി സ്കൂളിൽ ഫീൽഡ് അസിസ്റ്റന്റ് കൂടിക്കാഴ്ച സെപ്തംബര് 10 ന് രാവിലെ 10.30ന്.

സീറ്റ് ഒഴിവ്

ചോമ്പാൽ∙ സിഎസ്ഐ കോളജിൽ എംകോം മെറിറ്റ് സീറ്റ് ഒഴിവ്. സെപ്തംബര് 12 നു മുൻപായി ഹാജരാകണം. 7034678947.

ആയുർവേദ മെഡിക്കൽ ക്യാംപ് 10ന്

മണ്ണൂർ ∙ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കായി 10ന് ആലുങ്ങൽ വയോജന പാർക്കിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തുന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാംപ്. രോഗ പരിശോധന, മരുന്ന് വിതരണം, ബിപി, ഷുഗർ പരിശോധന, കാഴ്ച പരിശോധന എന്നിവയുണ്ടാകും.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ∙ ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 13 വരെ www.keralaagriinterns.gov.in പോർട്ടലിലൂടെയോ, കൃഷി ഭവൻ/കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്/പ്രിൻസിപ്പൽ കൃഷി ഓഫിസ് എന്നിവിടങ്ങളിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.

കോഴിക്കോട്∙ ഭാരത സർക്കാരിന്റെ മേരാ യുവ ഭാരത് പോർട്ടലിൽ ജില്ലയിലെ ഡിവിഷനൽ പോസ്റ്റ് ഓഫിസിന് കീഴിൽ ഇന്റേൺഷിപ്പിന് അവസരം. 9447752234.

Related Articles
Next Story