വിവിധ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളിലേക്ക് ഡോക്ടർമാരെ വേണം

കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളായ ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, ആസാം റൈഫിൾസ് എന്നിവയിൽ സ്​പെഷലിസ്റ്റ്/മെഡിക്കൽ ഓഫിസർമാരെ നിയമിക്കുന്നു.

പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 345 ഒഴിവുകളുണ്ട്. ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് സേനയാണ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.recruitment.itbpolice.nic.inൽ ലഭിക്കും. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ-

സൂപ്പർ സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ്-ഇൻ-കമാൻഡ്): ശമ്പളനിരക്ക് 78,800-2,09,200 രൂപ, ഒഴിവുകൾ 5 (ജനറൽ -4, ഒ.ബി.സി -1).

സ്​പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്): ശമ്പളം 67,700-2,08,700 രൂപ. ഒഴിവുകൾ-176 (ജനറൽ-72, എസ്.സി 26, എസ്.ടി-12, ഒ.ബി.സി 49, ഇ.ഡബ്ല്യു.എസ് 17).

മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്): ശമ്പളം 56,100-1,77,500 രൂപ. ഒഴിവുകൾ -164 (ജനറൽ-68, എസ്.സി-28, എസ്.ടി-14, ഒ.ബി.സി-42, ഇ.ഡബ്ല്യു.എസ്-12). മെഡിക്കൽ ഓഫിസർ/അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ 10 ശതമാനം ഒഴിവുകൾ വിമുക്തഭടന്മാർക്ക് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് 400 രൂപ. വനിതകൾ, വിമുക്തഭടന്മാർ, പട്ടിക വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനായി നവംബർ 14 വരെ അപേക്ഷിക്കാവുന്നതാണ്.

Related Articles
Next Story