ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു
ഫറോക്ക് : കോഴിക്കോട് നഗരത്തിലെ പ്രധാന മുനിസിപ്പാലിറ്റികളിലൊന്നായ ഫറോക്കിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. മുൻസിപ്പൽ ചെയർമാൻ ബഹു: എൻ.സി അബ്ദുൽ റസാഖ്, സക്കീർ ഹുസൈൻ (സി എം ഡി മെർമെർ ഇറ്റാലിയ ) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഡിജിറ്റൽ ഗാഡ്ജെറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണിത്. ഫറോക്ക് മാർക്കറ്റ് റോഡിൽ കൊമേഴ്സ്യൽ സെന്ററിലാണ് ഷോറൂം സ്ഥിതിചെയ്യുന്നത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഫറോക്കിന് സമ്മാനിച്ചത്. ഷോറൂം സന്ദർശിച്ചവർക്ക് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഭാഗ്യ സമ്മാനങ്ങൾ, ഓരോ 10000 രൂപയുടെ പർച്ചേസിനും 1300 രൂപ ക്യാഷ്ബാക്ക് തുടങ്ങി ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്കായി മൈജി ഫ്യൂച്ചർ ഒരുക്കിയിരുന്നു.
120 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി ഫറോക്കിലും ലഭിക്കും.
വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസ് ആണ് മൈജി ഓരോ ഉപഭോക്താവിനും നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി തുടങ്ങിയ ഹോം അപ്ലയൻസസ് മിക്സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ് ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ഉണ്ട്.
ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഫറോക്ക് മൈജി ഫ്യൂച്ചർ ഷോറൂമിൽ ഉണ്ടാകും.
ഉദ്ഘാടനത്തോടനുബന്ധിച്ചു ടച് ഗ്ലാസ് റീപ്ലേസ്മെന്റ്, മൊബൈൽ ഫോൺ ഡിസ്പ്ലേ റീപ്ലേസ്മെന്റ്, എസ്എസ്ഡി റീപ്ലേസ്മെന്റ് എന്നിങ്ങനെ മൈജി കെയർ വഴി ലഭിക്കുന്ന സേവനങ്ങളിൽ സ്പെഷ്യൽ ഓഫറുകൾ ലഭ്യമാണ്.
ഒറിജിനൽ പ്രൊഡക്റ്റുകൾ, മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ്, മറ്റാരും നൽകാത്ത ഡിസ്കൗണ്ടുകൾ, മനോഹരമായ മൂല്യവർധിത സേവനങ്ങൾ, മികച്ച കസ്റ്റമർ കെയർ എന്നിവയിലൂടെ ഫറോക്കിന്റെ ഷോപ്പിംഗ് കൾച്ചറിൽ ഒരു വമ്പൻ ചേഞ്ചാണ് മൈജി ഫ്യൂച്ചർ ഷോറൂം സമ്മാനിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 9249 001 001.
മൈജി എക്സ് മാസ്സ് സെയിലിന്റെ ആദ്യ നറുക്കെടുപ്പ്ഫറോക്ക് മൈജി ഫ്യൂച്ചറിൽ വച്ച് നടന്നു
മൈജി എക്സ് മാസ്സ് സെയിലിന്റെ ആദ്യ നറുക്കെടുപ്പ് പുതുതായി പ്രവർത്തനമാരംഭിച്ച ഫറോക്ക് മൈജി ഫ്യൂച്ചറിൽ വച്ച് നടന്നു. മുനിസിപ്പൽ ചെയർമാൻ ബഹു: അബ്ദുൽ റസാഖ് വിജയികളെ തിരഞ്ഞെടുത്തു. ജയപാൽ പാലക്കണ്ടി ചന്ദ്രൻ (മൈജി സഭ മഹാറാണി) എന്നയാളാണ് ആദ്യ ലക്ഷാധിപതി. ഒപ്പം ആഴ്ച്ച തോറും ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്ന മറ്റ് നറുക്കെടുപ്പുകളും നടന്നു. അഭയ് ദാസ് ( പൊറ്റമ്മൽ മൈജി ഫ്യൂച്ചർ) എന്നയാൾ സ്വർണ്ണ നാണയം സ്വന്തമാക്കി. നന്ദു പി (പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ) ടിവിയും, ഹിമേഷ് കെ ടി കെ (കൊയിലാണ്ടി മൈജി) വാഷിംഗ് മെഷീനും, സുരേഷ് (പാലക്കാട് മൈജി ഫ്യൂച്ചർ ) റെഫ്രിജറേറ്ററും, ജിജോ (മൂവാറ്റുപുഴ മൈജി) സ്മാർട്ഫോണും സ്വന്തമാക്കി. ഫൈസൽ ( തലശ്ശേരി മൈജി) എയർ കൂളറും, വിക്രമൻ (കായംകുളം മൈജി) എയർ ഫ്രയറും, അൻസൽന ഡി ദിലീപ് (കരുനാഗപ്പള്ളി മൈജി ഫ്യൂച്ചർ ) മിക്സിയും സ്വന്തമാക്കി.