ടോറെ ഡെൽ ഓറോയ്ക്കെതിരെ സ്വർണ വ്യാപാരികൾ; തൃശൂരിലെ ജിഎസ്ടി റെയ്ഡ് 'കണ്ണിൽ പൊടിയിടാനുള്ള' തന്ത്രം

സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവ‌ർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ 'ടോറെ ഡെൽ ഓറോ' റെയ്ഡെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ).

സ്വർണ കള്ളക്കടത്തുകാർക്കെതിരെയോ സമാന്തര വിപണിക്കെതിരെയോ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കേണ്ടതിന് പകരം ജിഎസ്ടിയും ജിസ്എസ്ടി റിട്ടേണുകളും സമർപ്പിച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലാണ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്. ഇത് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ‌ എസ്. അബ്ദുൽ നാസർ പറഞ്ഞു.

സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസത്തിലെടുക്കാതെ ടൂറിന് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് തൃശൂരിൽ റെയ്ഡിനെത്തിച്ചത്. പ്രതിവർഷം 300 ടണ്ണിലധികം സ്വർണ വ്യാപാരം നടക്കുന്ന സംസ്ഥാനമാണ് കേരളം. 104 കിലോഗ്രാം സ്വർണം പിടിച്ചത് വലിയ തട്ടിപ്പ് കണ്ടെത്തിയെന്നോണം പർവതീകരിക്കുകയാണ്. സിസിടിവിയും മൊബൈൽഫോണും ഓഫ് ചെയ്തായിരുന്നു റെയ്ഡും തൂക്കംനോക്കലും. പിടിച്ചെടുത്തുവെന്ന് പറയുന്ന സ്വർണം എങ്ങനെയാണ് തൂക്കം നോക്കിയതെന്ന് ജിഎസ്ടി വകുപ്പ് വെളിപ്പെടുത്തണം. സ്വർണം ഒരുമിച്ച് തൂക്കേണ്ടതിന് പകരം ഓരോ കഷ്ണങ്ങ

Related Articles
Next Story