സൂക്ഷിക്കുക : ഹോട്ടലിൽ വെച്ച പെരുംജീരകവും കൽക്കണ്ടവും കഴിച്ചു; മുഖത്ത് പൊള്ളലേറ്റ യുവതി ആശുപത്രിയിൽ; ജീവനക്കാരനെതിരെ കേസ്

റെസ്റ്റോറന്റിലെ റിസപ്ഷനിൽ നിന്ന് ഒരു നുള്ള് പെരുംജീരകവും കൽകണ്ടവും എടുത്ത് കഴിക്കുന്നത് ചിലരുടെയെങ്കിലും സ്വഭാവമാണ്. എന്നാൽ ഇതിലും മായം ചേർക്കുന്ന ഹോട്ടലുകാരുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. പിന്നാലെ ആശുപത്രിയും പൊലീസ് കേസുമായി.

ഒക്ടോബർ 20 നാണ് വിഷ്ണു പാണ്ഡെ കുടുംബസമേതം അത്താഴം കഴിക്കാൻ റെസ്റ്റോറൻ്റിൽ എത്തിയത്. ഭക്ഷണത്തിന് ശേഷം വിഷ്ണുവിന്റെ സഹോദരി റാണി റിസപ്ഷനിലെ വെച്ച പാത്രത്തിൽ നിന്ന് പെരുംജീരകവും കൽക്കണ്ടവും കഴിച്ചു. പിന്നാലെ യുവതിയുടെ മുഖം വീർക്കുകയും കഠിനമായ എരിവ് അനുഭവപ്പെടുകയും ചെയ്തു. മുഖത്തും വായയിലും പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് കുടുംബം നടത്തിയ അന്വേഷണത്തിലാണ് കൽക്കണ്ടത്തിന് പകരം ഉടമകൾ വെച്ചത് കോസ്റ്റിക്ക് സോഡയാണെന്ന് കണ്ടെത്തിയത്. യുവതിയുടെ സഹോദരന്റെ പരാതിയിൽ പിപ്ലാനി പൊലീസ് റസ്റ്റോറൻ്റ് ജീവനക്കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആശുപത്രിയിൽ തുടരുന്ന യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടു.

സോപ്പ്, ഡിറ്റർജൻ്റുകൾ തുടങ്ങിയ ക്ലീനിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് കാസ്റ്റിക് സോഡ പ്രധാനമായും ഉപയോ​ഗിക്കുന്നത്. കാസ്റ്റിക്ക് സോഡ ​ഗുരുതരമായ പൊള്ളലിന് കാരണമാകുകയും ചെയ്യുന്നു

Related Articles
Next Story