ദഹനപ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ ? എങ്കിൽ തീർച്ചയായും ഇത് കഴിക്കൂ

വയറും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. അതുകൊണ്ടാണ് വയറിൻറെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതായി തോന്നുന്നത്. വരുന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ മാനസിക നിലയെ ബാധിക്കുന്നു. അതുകൊണ്ടാണ് വയർ പ്രശ്നത്തിൽ ആകുമ്പോൾ ശാരീരികമായ അസ്വസ്ഥതകൾക്ക് പുറമെ മാനസിക പ്രശ്നങ്ങളും മിക്കവരെയും അലട്ടുന്നത്. ഭക്ഷണകാര്യത്തിൽ ചിലത് ശ്രദ്ധിച്ചാൽ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. ബാധിക്കുന്ന പല പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യാം. അത്തരത്തിൽ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തേണ്ടത് എന്താണെന്നാണ് ഇന്ന് നോക്കുന്നത്.

ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണിവ. ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് തീര്‍ച്ചയായും ഫൈബറടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതേസമയം കുടല്‍വീക്കം പോലുള്ള ചില രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കുന്നതാണ് ഉചിതം. മറ്റുള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍. ഫൈബര്‍ രണ്ട് തരത്തിലാണുള്ളത്.

ഒന്ന്…

സോല്യൂബള്‍ ഫൈബര്‍ അഥവാ വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞുചേരുന്ന തരം ഫൈബറടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ട ഒരു വിഭആഗം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനുമെല്ലാം സഹായകം. ഓട്ട്സ്, പീസ്, ബീൻസ്, ആപ്പിള്‍, സിട്രസ് ഫ്രൂട്ട്സ്, കാരറ്റ്സ്, ബാര്‍ലി എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.

രണ്ട്…

ഇൻസോല്യൂബള്‍ ഫൈബര്‍ അഥവാ വെള്ളത്തില്‍ പെട്ടെന്ന് കലരാത്ത ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊരു വിഭാഗം. മലബന്ധമൊഴിവാക്കാനും ശരീരത്തില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ മലത്തിലൂടെ എളുപ്പത്തില്‍ പുറന്തള്ളാനുമെല്ലാം ഇവ സഹായിക്കുന്നു. ഗോതമ്പുപൊടി, നുറുക്ക് ഗോതമ്പ്, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

രണ്ട് തരം ഫൈബറുകളും ശരീരത്തിന് ആവശ്യമാണ്. ആദ്യമേ പറഞ്ഞതുപോലെ അസുഖങ്ങളുള്ളവര്‍ അവരുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് മാത്രം ഡയറ്റ് ക്രമീകരിക്കുക. ഓട്ട്സ്, പരിപ്പ്- പയര്‍- കടല വര്‍ഗങ്ങള്‍, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്സ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഫൈബറിനാല്‍ സമ്പന്നമായ വിഭവങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നത് നല്ലതാണ്.


This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.

Related Articles
Next Story