കുട്ടികളുടെ നഗ്നദൃശ്യങ്ങൾ വരുമാന മാർഗമാക്കി 17കാരൻ; ഓൺലൈനിൽ വിറ്റത് 4,000 വീഡിയോകൾ; അറസ്റ്റ്

കുട്ടികളുടെ അശ്ലീല വീഡിയോ ഓൺലൈനിൽ വിറ്റ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 4,000 പോൺ വീഡിയോകളാണ് പ്രായപൂർത്തിയാകാത്ത കുട്ടി വിറ്റത്. ടെലിഗ്രാമിലൂടെ രാജ് എന്ന ഒരു വിതരണക്കാരനാണ് കുട്ടിക്ക് വീഡിയോ അയച്ച് കൊടുത്തതെന്നും ഓരോ വീഡിയോ വിൽക്കുമ്പോഴും കുട്ടിക്ക് 30 ശതമാനം കമ്മിഷൻ കിട്ടിയെന്നും ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.

ഒരു സന്നദ്ധ സംഘടനയിൽനിന്ന് ഗോരഖ്പൂരിലെ സൈബർ പോലീസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് 17 കാരൻ അറസ്റ്റിലായത്. കുട്ടിയുടെ പക്കൽനിന്നും പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. നെക്കോഗ്രാം മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടെലിഗ്രാം വഴിയും വീഡിയോകൾ അയ്ചു കൊടുത്തുവെന്ന് ചോദ്യം ചെയ്യലിൽ കുട്ടി സമ്മതിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് ഗ്രോവർ പറഞ്ഞു.

ഒരു വീഡിയോയ്ക്ക് കുട്ടി 3,000 രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി. ചില വീഡിയോകൾക്ക് 20,000 രൂപ വരെ വാങ്ങിയിട്ടുണ്ട്. പണം കിട്ടി കഴിഞ്ഞാൽ ഭൂരിഭാഗവും തന്റെ വിതരണക്കാരനായ രാജിനാണ് അയയ്ക്കുകയെന്നും ഗൗരവ് ഗ്രോവർ പറഞ്ഞു. ചൈൽഡ് പോൺ വിതരണ ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ സൈബർ പോലീസ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story