രാജ്യത്ത് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമായി വന്നേക്കും ; കരട് രേഖ പുറത്തിറക്കി

കുട്ടിയുടെ വ്യക്തിഗത ഡാറ്റകള്‍ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് രക്ഷിതാവിന്റെ സമ്മതം ഉറപ്പ് വരുത്തും

രാജ്യത്ത് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമായി വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമങ്ങളുടെ കരട് പുറത്തിറക്കി.

കുട്ടിയുടെ വ്യക്തിഗത ഡാറ്റകള്‍ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് രക്ഷിതാവിന്റെ സമ്മതം ഉറപ്പ് വരുത്തും. അതിനായി പ്രത്യേക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കും. ലംഘനങ്ങള്‍ക്കുള്ള ശിക്ഷാനടപടികള്‍ ഡ്രാഫ്റ്റില്‍ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച കരട് ചട്ടങ്ങള്‍ പുറത്തിറക്കി.

Related Articles
Next Story