മലപ്പുറത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മദ്രസയിലെ വിദ്യാർത്ഥികളുമായി മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ബസ് ആണ് പോസ്റ്റിൽ ഇടിച്ചത്

മലപ്പുറം: എരമംഗലം വെളിയംങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്സാം ഹയർസെക്കൻഡറി മദ്രസയിലെ വിദ്യാർഥിനിയായ ഹിബയാണ് മരിച്ചത്. സംഭവത്തിൽ ഫിദൽ ഹന്ന എന്ന വിദ്യാർഥിനിക്ക് ഗുരുതര പരിക്കുണ്ട്.

മദ്രസയിൽ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാർഥി സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എൻഎച്ച് 66 റോഡിന്റെ മേൽപ്പാലത്തിന്റെ വശത്തുള്ള പോസ്റ്റിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.


Related Articles
Next Story