കർണാടകയിൽ വാഹനാപകടം; വയനാട് സ്വദേശികൾക്ക് ദാരുണാന്ത്യം: മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ

വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് മലവയൽ സ്വദേശി ധനേഷ്, ഇവരുടെ എട്ടു വയസ്സുകാരനായ മകൻ എന്നിവരാണു മരിച്ചത്

ബത്തേരി∙ കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾക്കു ദാരുണാന്ത്യം. ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് മലവയൽ സ്വദേശി ധനേഷ്, ഇവരുടെ എട്ടു വയസ്സുകാരനായ മകൻ എന്നിവരാണു മരിച്ചത്.

മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്കിൽ കർണാടക റജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related Articles
Next Story