എംഡിഎംഎയും കഞ്ചാവുമായി നടന്‍ പരീക്കുട്ടിയും സുഹൃത്തും എക്സൈസ് പിടിയില്‍

വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ, ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസ്ട്രേഷന്‍ കാറില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്

മൂലമറ്റം: മിനി സ്‌ക്രീന്‍, ചലച്ചിത്രനടനും ബിഗ്‌ബോസ് താരവുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പി.എസ്.ഫരീദുദ്ദീനും (31) സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍. വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോന്‍ (24) ആണ് പരീക്കുട്ടിക്കൊപ്പം മൂലമറ്റം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.


വാഗമണ്‍ റൂട്ടില്‍ വാഹനപരിശോധനയ്ക്കിടെ, ഇവര്‍ സഞ്ചരിച്ച കര്‍ണാടക റജിസ്ട്രേഷന്‍ കാറില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പരീക്കുട്ടിയുടെ കയ്യില്‍നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Related Articles
Next Story