കവടിയാറിൽ ആഡംബരവീട്: എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസിൽ പരാതി

സ്ഥലത്തിന് ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണമെന്നും അനധികൃത സ്വത്ത് സമ്പാദനമാണെങ്കില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു

തിരുവനന്തപുരം∙ കവടിയാറില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഭാര്യയുടെ പേരില്‍ വീട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് പരാതി. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയാണ് വിജിലന്‍സിനു പരാതി നല്‍കിയത്. കോടികള്‍ മുടക്കി കവടിയാറില്‍ വീട് നിര്‍മിക്കുന്നതു ചൂണ്ടിക്കാട്ടിയാണു പരാതി. സ്ഥലത്തിന് ലക്ഷങ്ങള്‍ വിലവരുന്ന കവടിയാറില്‍ സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണമെന്നും അനധികൃത സ്വത്ത് സമ്പാദനമാണെങ്കില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

ഇ–മെയില്‍ ആയാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഈ പരാതി സര്‍ക്കാരിന് കൈമാറുകയാണ് പതിവ്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അന്വേഷണം നടക്കുക. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കും എന്നതാണ് നിര്‍ണായകം. കവടിയാറില്‍ അജിത്കുമാര്‍ 12,000 ചതുരശ്ര അടി വീട് നിര്‍മിക്കുന്നുവെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പി.വി.അന്‍വര്‍ ആരോപിച്ചതാണ് ആകാംക്ഷകള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതുറന്നത്.

Related Articles
Next Story