Begin typing your search above and press return to search.
സംവിധായകൻ ഗുരുപ്രസാദ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ
മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അന്ത്യം
ബെംഗളൂരു: കന്നഡ സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മദനായകനഹള്ളിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അന്ത്യം.
അപ്പാർട്മെന്റിൽനിന്ന് അസഹനീയ ഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ദിവസങ്ങൾക്കുമുൻപ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തിടെയാണു ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.
Next Story