മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്

മലപ്പുറം:മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

Related Articles
Next Story