അരീക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 8 പേർക്കെതിരെ പരാതി

അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി

മലപ്പുറം∙ അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി.


36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം ഇവർ കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി നൽകിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.മാനസിക വെല്ലുവിളിയുള്ളതു തിരിച്ചറിഞ്ഞാണു പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു മുഖ്യപ്രതിക്ക് അറിയാമെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരാതി പിന്‍വലിക്കണമെന്നു പ്രതികള്‍ പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണു തങ്ങളുടെ തീരുമാനം. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

Related Articles
Next Story