800 രൂപയുടെ ഇടിവ്: സ്വര്‍ണ വില 57,600 രൂപയായി

അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന്റെ വില 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 100 രൂപ കുറഞ്ഞ് 7,200 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. ദുര്‍ബലമായ ആഗോള സൂചനകളും സ്വര്‍ണത്തിന് തിരിച്ചടിയായി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719.19 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,644 രൂപയുമാണ്.

Related Articles
Next Story