പോലീസ് സ്റ്റേഷന് സമീപം രക്തം വാര്‍ന്ന നിലയില്‍ യുവാവിൻ്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ബിജുവിൻ്റെ തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു

വര്‍ക്കല പോലീസ് സ്റ്റേഷനു സമീപം യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജുവാണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ബിജുവിൻ്റെ തലക്കും കൈയ്ക്കും അടിയേറ്റ് കട വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊലപാതകമാണോ എന്ന സംശയമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു

Related Articles
Next Story