കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു, ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ

കോഴിക്കോട് : ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. 24കാരനായ ബി. മഹേന്ദ്രൻ നായരെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ അറസ്റ്റ് ചെയ്ത് ശേഷം ഇയാളെ വിട്ടയച്ചു.

ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കായി എത്തിയ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവർ തിരക്കായതിനാൽ ഫിസിയോ തെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നൽകാനെത്തുകയായിരുന്നു.

തെറാപ്പിക്കിടെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.ഇക്കാര്യം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യ പ്രവർത്തകയോട് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തത്. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു

Related Articles
Next Story