കോഴിക്കോട് ഹർത്താൽ; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നു, വാഹനങ്ങൾ തടയുന്നു; ഉന്തും തള്ളും സംഘർഷവും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് ഹർത്താലിൽ സംഘർഷം. ഹർത്തിലിനിടെ ബസുകൾ ഉൾപ്പടെ തടയുകയാണ്. പിന്നാലെ കടകളും നിർബന്ധിപ്പിച്ച് അടപ്പിക്കുകയാണ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് കടകൾ അടപ്പിക്കുന്നത്.

കോഴിക്കോട് മാവൂർ റോഡിലാണ് പ്രതിഷേധം അരങ്ങേറുന്നത്. പതാകകളുമേന്തിയ സംഘങ്ങൾ കടകളിലേക്ക് ഇരച്ചുകയറിയാണ് കടകൾ അടപ്പിക്കുന്നത്. ഹർത്താലിനോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്നലത്തേതിന് സമാനമായി ഉന്തും തള്ളും വാക്കേറ്റവുമാണ്. ഹർത്താൽ അക്രമാസക്തമാവുകയാണ്.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് കോൺ​ഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. പതിറ്റാണ്ടുകളോളം കുത്തകയായിരുന്ന ബാങ്ക് ഭരണം കോൺ​ഗ്രസിന് നഷ്ടമായിരുന്നു. സിപിഎം പിന്തുണയുള്ള വിമതര വിഭാ​ഗമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

നാടകീയ സംഭവങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന പറയഞ്ചേരി ​ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ കോൺ​ഗ്രസ് അനുകൂല പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺ​ഗ്രസ് വിമത പാനലുമാണ് മണിക്കൂറുകളോളം ഏറ്റുമുട്ടിയത്. സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ വിമതര വിഭാ​ഗം ജയിച്ചു.

Related Articles
Next Story