കരാട്ടെ ക്ലാസിൻറെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് ; പ്രതിക്കെതിരെ കാപ്പ ചുമത്തി

മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്

മലപ്പുറം: കരാട്ടെ ക്ലാസിൻറെ മറവിൽ ലൈംഗീക പീഡനം നടത്തിയ പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. ലൈംഗീക പീഡന കേസ്സിൽ സാദിഖ് അലി ഇപ്പോൾ ജയിലിലാണ്.


സാദിഖ് അലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്.

ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത സാദിഖ് അലിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഹാജരാക്കി തടവിലാക്കി

Related Articles
Next Story