പാലക്കാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പാലക്കാട്: പാലക്കാട് പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിൽ ബൈക്കും ലോറിയും ഇടിച്ച് രണ്ടു മരണം. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.

മരിച്ച രണ്ട് പേരും ബൈക്ക് യാത്രികരാണ്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാക്കളോടിച്ച ബൈക്ക് അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവർ പൊലീസിനോട് പറഞ്ഞത്.

യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles
Next Story