സംഘർഷ ഭരിതമായ ല​ബ​നനി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ

യാം​ബു: ഇസ്രയേൽ അധിനിവേശത്തിൽ സംഘർഷ ഭരിതമായ ല​ബ​നനി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. ദേ​ശീ​യ ചാ​രി​റ്റി ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെൻറ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്‍റ​റി​ന്‍റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ വ​സ്​​തു​ക്ക​ൾ ല​ബ​ന​നി​ലേ​ക്ക് സൗ​ദി അ​യ​ക്കു​ന്ന​ത്. 27ാമ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം തി​ങ്ക​ളാ​ഴ്​​ച ല​ബ​ന​ൻ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്‌​റൂ​ത്തി​ലെ റ​ഫി​ഖ്​ ഹ​രി​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.


റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ വ​സ്​​തു​ക്ക​ളും വ​ഹി​ച്ചാ​ണ്​ വി​മാ​നം ല​ബ​നനി​ലെ​ത്തി​യ​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെയും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ഹാ​യ ദൗ​ത്യം രാ​ജ്യം തു​ട​രു​ന്ന​ത്.

ഗാസ​യി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ വീ​ണ്ടും എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ റ​ഫ​യി​ൽ ഇ​സ്രയേ​ൽ ത​ട​യു​ന്ന അ​വ​സ്ഥ തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ള്ള​ത്.

ജീ​വ​കാ​രു​ണ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​സ്ര​യേ​ലി​നെ​തി​രെ ഇ​തി​ന​കം ലോ​ക രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വും ഇ​പ്പോ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ല​ബ​നനി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​റു​തി​യാ​യി ഇ​സ്രയേ​ൽ പ്ര​ഖ്യാ​പി​ച്ച 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ആ​ശ്വാ​സം ന​ൽ​കു​ന്നു​വെ​ങ്കി​ലും ആ ​രാ​ജ്യ​ത്തി​​ന്‍റെ ഭ​ദ്ര​ദ​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സൗ​ദി​യു​ടെ പി​ന്തു​ണ ഇ​നി​യും തു​ട​രു​മെ​ന്ന് വി​ദേ​ശ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles
Next Story