തോരത്ത മഴയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു

തോരത്ത മഴയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു

August 11, 2018 0 By Editor

മലപ്പുറം: മലപ്പുറത്ത് കനത്ത മഴയ്ക്കിടയിലും കിണറിലെ വെള്ളം മുഴുവന്‍ ഉള്‍വലിഞ്ഞു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിണറില്‍ നിന്നുമാണ് വെള്ളം ഉള്‍വലിഞ്ഞത്. കിണര്‍ വരണ്ടതോടെ പ്രധാനാവശ്യങ്ങള്‍ക്കായി 4000 ലീറ്റര്‍ വെള്ളം വില കൊടുത്തുവാങ്ങേണ്ടിവന്നു.

18 പടവുകളുള്ള കിണറില്‍ നിന്നുമാണ് വെള്ളം മുഴുവനായും ഉള്‍വലിഞ്ഞത്. വ്യാഴാഴ്ച വരെ ഒമ്ബതു പടവുകള്‍ വരെ വെള്ളമുണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല, വൈസ് പ്രസിഡന്റ് എം.കെ വേണുഗോപാല്‍, വില്ലേജ് ഓഫീസര്‍ രാജീവന്‍, പിടിഎ പ്രസിഡന്റ് പി.സി ബീരാന്‍ കുട്ടി എന്നിവര്‍ അറിയിച്ചു.