പാക്കിസ്ഥാനില്‍ ഏഴ്  വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌  കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി

പാക്കിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി

October 17, 2018 0 By Editor

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ്  വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌  കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. 23കാരനായ ഇമ്രാന്‍ അലിയെയാണ്‌ ഇന്ന്‌ രാവിലെ  ലാഹോർ സെൻട്രൽ ജയിലിൽ വെച്ച് തൂക്കിലേറ്റിയത്‌. മജിസ്ട്രേറ്റ് ആദില്‍ സര്‍വാറിന്റേയും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റേയും സാന്നിധ്യത്തിലാണ് ഇമ്രാന്‍ അലിയെ തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതിക്ക് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ 45 മിനിറ്റ് സമയം നല്‍കി. ഇമ്രാനെ തുക്കിലേറ്റണമെന്ന് ലാഹോർ ഭീകര വിരുദ്ധ കോടതിയിലെ ജഡ്ജായ ഷൈഖ് സജ്ജാദ് അഹമ്മദ് ഒക്ടോബർ 14 ന് ഉത്തരവ് ഇറക്കിയിരുന്നു.