കേരളത്തിലെ മതസൗഹാര്‍ദ്ദം മാതൃകയാക്കേണ്ടതാണെന്ന് രാഷ്ട്രപതി


, | Published: 11:36 AM, October 09, 2017

IMG

തിരുവനന്തപുരം: രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ കേരളത്തെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ മതസൗഹാര്‍ദ്ദവും ആരോഗ്യമേഖലയിലെകുതിപ്പും മാതൃകയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അമൃതാനന്ദമയിയുടെ 64 ആം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു അദ്ദേഹം. തിരുവനന്തപുരം വ്യോമസേനയുടെ വിമാനത്താവളത്തില്‍ രാവിലെ 9.30 നാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.