കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു

കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു. സേറാ സ്മാള്‍ എന്ന ഗോക്കി താരമാണ് കളിക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടി സാമൂഹ്യ മാധ്യമങ്ങലിലെ താരമായത്. എങ്ങും അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. ലോക്കര്‍ റൂമില്‍ പോയിരുന്നായിരുന്നു സേറ എട്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് പാല്‍ നല്‍കിയത്. ഈ മനോഹരനിമിഷങ്ങളുടെ ചിത്രം സേറയുടെ അമ്മ ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി. ചിത്രം മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസ് വഴിയാണ് സേറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്.

മില്‍ക്കി വേ ലാക്ടേഷന്‍ സര്‍വീസുമായി സേറ പങ്കുവെച്ച കുറിപ്പ്

‘കളിക്കുന്നതിനിടയില്‍ തന്നെ എനിക്ക് മുല ചുരന്നുവരുന്നതായി അനുഭവപ്പെട്ടിരുന്നു. കളിക്കിടയില്‍ കിട്ടിയ ഇടവേളകളിലെല്ലാം എട്ട് ആഴ്ച പ്രായമുള്ള കുഞ്ഞിനെ ഞാന്‍ മുലയൂട്ടി. അമ്മയാകുക എന്നുള്ളത് തികച്ചും അത്ഭുതം നിറഞ്ഞ ഒരു സംഗതിയാണ്. എന്റെ കുഞ്ഞിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിലും ഞാന്‍ വളരെ സന്തോഷവതിയാണ്. നമ്മുടെ ശരീരം അത്ഭുതകരമായ ഒന്നാണ്. ഈ കഴിഞ്ഞ ആഴ്ചാവസാനമാണ് ആദ്യമായി ഞാന്‍ എന്റെ ശരീരത്തെ സ്വയം അഭിനന്ദിച്ചുപോയത്.

നിങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം തുടരാന്‍ സാധിക്കും., മുലയൂട്ടിക്കൊണ്ടുതന്നെ അത് ചെയ്യാന്‍ സാധിക്കും. കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും മുലയൂട്ടാന്‍ കഴിയും. അതുകൊണ്ട് കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യു. അവസാനം നിങ്ങള്‍ രണ്ടുകൂട്ടരും ഒരുപോലെ സന്തോഷമുള്ളവരായിരിക്കും. ‘

ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ഈ ചിത്രവും തന്റെ കുറിപ്പും ലോകം തന്നെ ഏറ്റെടുക്കുമെന്ന് സേറ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. കുഞ്ഞിനെ പൊതിഞ്ഞുമുലയൂട്ടുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നതിനാല്‍ മേല്‍വസ്ത്രം അഴിച്ചാണ് സേറയുടെ മുലയൂട്ടല്‍. നാലുവയസ്സുമുതല്‍ ഹോക്കി കളിക്കുന്ന വ്യക്തിയാണ് സേറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *