പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് ; ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്‍ക്കും ചുമ്മാ ആളുകളെ ‘ആഡ്’ ചെയ്യാന്‍ സാധിക്കില്ല

ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്‍ക്കും ചുമ്മാ ആളുകളെ ‘ആഡ്’ ചെയ്യാന്‍ സാധിക്കില്ല. ഇതിന് വേണ്ട സമുല മാറ്റങ്ങളുമായി കമ്പനി ബീറ്റ വേര്‍ഷന്‍ പരീക്ഷണ ഘട്ടത്തിലാണ്.…

By :  Editor
Update: 2019-02-15 00:12 GMT

ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പഴയെ പോലെ എല്ലാവര്‍ക്കും ചുമ്മാ ആളുകളെ ‘ആഡ്’ ചെയ്യാന്‍ സാധിക്കില്ല. ഇതിന് വേണ്ട സമുല മാറ്റങ്ങളുമായി കമ്പനി ബീറ്റ വേര്‍ഷന്‍ പരീക്ഷണ ഘട്ടത്തിലാണ്. പുതിയ നീക്കത്തിലൂടെ വ്യക്തികളെ അവരുടെ അനുമതിയില്ലാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതിനെ ചെറുക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള മാറ്റങ്ങളാണ് ആദ്യം ലഭ്യമാകുക. ശേഷമാകും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ലഭ്യമാകുക. ഫോണിലെ പ്രൈവസി സെക്ഷനിലൂടെയാകും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിന് വേണ്ട മാറ്റങ്ങള്‍ നീക്കാന്‍ സാധിക്കുക.

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെറ്റിങ്സില്‍ പോയാല്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്താം;

എവരിവൺ (Everyone), മൈ കോണ്ടാക്ട്സ് ( My Contacts ), നോബഡി (Nobody) എന്നീ മൂന്ന് ഓപ്ഷനുകളാണ് ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെറ്റിങ്സ് വഴി ലഭ്യമാകുക. ഇതിലൂടെ ആരൊക്കെ തങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കണമെന്നും വേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. വൈകാതെ തന്നെ ഇതിന്റെ മുഴുവന്‍ രൂപവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

Similar News