പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്നും വിവരശേഖരണം; ടിക്-ടോക്കിന് റെക്കോര്‍ഡ് പിഴ

പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്‍വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു എന്ന കേസിലാണ് ചെെനീസ്…

By :  Editor
Update: 2019-03-01 04:48 GMT

പ്രമുഖ വീഡിയോ ഷെയറിംഗ് നെറ്റ്‍വർക്കായ ‘ടിക്-ടോക്കി’ന് വൻ പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളിൽ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു എന്ന കേസിലാണ് ചെെനീസ് ഭീമന് അമേരിക്ക 5.7 മില്യൻ പിഴ ചുമത്തിയത്. 13 വയസ്സിന് താഴെയുള്ള നിരവധി കുട്ടികൾ ടിക്-ടോക്കിൽ അംഗങ്ങളാണെന്ന വിവരം അറി‍ഞ്ഞിരിക്കെ, രക്ഷിതാക്കളിൽ നിന്നും അനുമതിയില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിച്ചതാണ് നടപടിയുണ്ടാകാൻ കാരണമെന്ന് എഫ്.ടി.സി മേധാവി ജോയി സിമ്മൺസ് പറഞ്ഞു.വിവര ശേഖരണത്തിന്റെ പേരിൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണ് സോഷ്യൽ നെറ്റ്‍വർക്ക് ആപ്പിന് ചുമത്തിയിരിക്കുന്നതെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു.

Similar News