ടിക് ടോക് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക്…
ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിയ്ക്ക് സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനം.
ഐ.ടി മന്ത്രാലയം ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിക്കണമെന്ന ഉത്തരവിറക്കിയത്. അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.