ഫിയറ്റ് പദ്മിനി കാറുടമകള്‍ മലപ്പുറം കോട്ടക്കുന്നില്‍ ഒത്തുകൂടിയപ്പോള്‍
മലപ്പുറം : പദ്‌മിനിയൻസ് ക്ലാസിക് ക്ലബ്ബ് ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയിലൂടെ മലപ്പുറം കോട്ടക്കുന്നിൽ പ്രീമിയർ പദ്‌മിനി ഫാൻസ് ഒത്തുകൂടി.കാറുടമകൾക്ക് വാഹനസംബന്ധമായ സഹായങ്ങൾ നൽകുക, സ്‌പെയർപാർട്‌സിന്റെ ലഭ്യത…
By : Editor
Update: 2019-05-10 20:25 GMT
മലപ്പുറം : പദ്‌മിനിയൻസ് ക്ലാസിക് ക്ലബ്ബ് ഓഫ് ഇന്ത്യ എന്ന കൂട്ടായ്മയിലൂടെ മലപ്പുറം കോട്ടക്കുന്നിൽ പ്രീമിയർ പദ്‌മിനി ഫാൻസ് ഒത്തുകൂടി.കാറുടമകൾക്ക് വാഹനസംബന്ധമായ സഹായങ്ങൾ നൽകുക, സ്‌പെയർപാർട്‌സിന്റെ ലഭ്യത സുഖമമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായായിരുന്നു ഒത്തുകൂടൽ. 1986 മോഡൽ കൈവശമുള്ള കുറ്റിപ്പുറം ചെമ്പിക്കൽ സ്വദേശി അറുപത്തിമൂന്നുകാരനായ കുട്ടൻ നായരും പരിപാടിക്കെത്തിയിരുന്നു.കിരൺ ദേവസി, എം.കെ. ഷിബിൻ, ഹഖ് വേങ്ങര, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ കടപ്പാട് : മാതൃഭൂമി