ബി.ജെ.പി ഭാരവാഹികളുടെ യോഗം ഡൽഹിയിൽ ആരംഭിച്ചു; അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗം ഡൽഹിയിൽ ആരംഭിച്ചു. ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും. ലോക്സഭാ…
By : Editor
Update: 2019-06-13 03:17 GMT
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗം ഡൽഹിയിൽ ആരംഭിച്ചു. ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവും യോഗം വിലയിരുത്തും.
അംഗത്വ വിതരണത്തില്‍ തുടങ്ങി പ്രദേശിക തലം മുതല്‍ സംസ്ഥാനത്തെയും ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നത് വരെ നീളുന്ന സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമത്തിന് മുന്നോടിയായാണ് യോഗം. ഇന്ന് സംസ്ഥാന അധ്യക്ഷൻമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും ദേശീയ ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.