കാറില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

മുസാഫര്‍പുര്‍: യുപിയില്‍ വീണ്ടും യുവതി കൂട്ടമാനഭംഗത്തിനിരയായി. ഓടുന്ന കാറില്‍ നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഡല്‍ഹി ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ…

;

By :  Editor
Update: 2018-05-09 00:44 GMT

മുസാഫര്‍പുര്‍: യുപിയില്‍ വീണ്ടും യുവതി കൂട്ടമാനഭംഗത്തിനിരയായി. ഓടുന്ന കാറില്‍ നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഡല്‍ഹി ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. കാറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തു.

ഇരുപത്തിയാറുകാരിയായ യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം മുസാഫര്‍പുര്‍ ജില്ലയിലെ ചാപറില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ മാനഭംഗത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News