ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്
ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക്…
;ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ സിം കാര്‍ഡ്. മൂന്ന് മിനുട്ട് ടോക്ക് ടൈമും 20 എം.ബി ഡാറ്റയും സൗജന്യമായി ഉള്‍പ്പെടുത്തിയ സിം കാര്‍ഡാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആരംഭിച്ച ഈ പദ്ധതിയുടെ കീഴില്‍ ടെലികോം ടീം 'ഡു' ആണ് സൗജന്യമായി സിം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി 18 വയസിന് മുകളില്‍ പ്രായമുളള എല്ലാ സഞ്ചാരികള്‍ക്കും ഒരു മാസം കാലാവധിയുള്ള സിം കാര്‍ഡ് ലഭിക്കും. ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ അവധിക്കാലം സമ്മാനിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
'കണക്‌ട് വിത്ത് ഹാപ്പിനെസ്' എന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി സിം നല്‍കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംരംഭം നടപ്പിലാക്കുന്നത്.