തടികുറക്കാനുള്ള മരുന്ന് കഴിച്ചു സ്വദേശി യുവതി മരിക്കാനിടയായ സംഭവം; മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേർപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കുവൈത്ത്
മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേർപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ കരട് പ്രമേയം. മുഹമ്മ് അൽ ഹായിഫ് എം.പിയാണ് മരുന്നുകളുടെ പരസ്യം സംബന്ധിച്ച് കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും വേണമെനാവശ്യപ്പെട്ടു പാർലമെൻറിൽ…
;മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേർപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ കരട് പ്രമേയം. മുഹമ്മ് അൽ ഹായിഫ് എം.പിയാണ് മരുന്നുകളുടെ പരസ്യം സംബന്ധിച്ച് കർശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും വേണമെനാവശ്യപ്പെട്ടു പാർലമെൻറിൽ കരടുനിർദേശം സമർപ്പിച്ചത്. അനധികൃതമായി പരസ്യം ചെയ്യുന്നവരിൽ നിന്ന് വൻതുക പിഴ ഈടാക്കണമെന്നും പാർലിമെന്റംഗം നിർദേശിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്ത മരുന്നുകളുടെ പരസ്യങ്ങൾ നിയമം മൂലം നിരോധിക്കണമെന്നും നിയമം ലംഘിക്കുന്നത് മൂന്നുവർഷം വരെ തടവും 5000 ദീനാർ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കണമെന്നും കരട് നിർദേശത്തിൽ എം.പി ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കണം. ദൃശ്യ, ശ്രാവ്യ, അച്ചടി, ഓൺലൈൻ മാധ്യമങ്ങൾക്കെല്ലാം ഇക്കാര്യം ബാധകമാക്കണം. സൗന്ദര്യവർധനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ഉൽപാദിപ്പിക്കപ്പെടുന്ന മരുന്നുകൾ, ലേപനങ്ങൾ എന്നിവയുടെയെല്ലാം പരസ്യങ്ങൾക്ക് ആരോഗ്യമന്ത്രാലയത്തിൽ നിന്ന് അനുമതി സമ്പാദിക്കണം. വാർത്താവിനിമയ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മാധ്യമങ്ങളിൽ മാത്രമേ പരസ്യം നൽകാൻ അനുവദിക്കാവൂ തുടങ്ങിയ നിർദേശങ്ങളും കരടുബില്ലിലുണ്ട്. തടികുറക്കാനുള്ള മരുന്ന് കഴിച്ചു സ്വദേശി യുവതി മരിക്കാനിടയായ സംഭവത്തിെന്റെ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടൽ. സ്വദേശി വനിതയുടെ മരണത്തിൽ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓൺ ലൈൻ മാധ്യമത്തിലെ പരസ്യം കണ്ടാണ് ഇവർ അനധികൃത മരുന്നു വാങ്ങി കഴിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.