മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക തയ്യാറാക്കുന്ന വാഹനം
മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത അതോറിറ്റി. 'ഹറം കാബ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ടാക്‌സി സര്‍വീസ് ആറ് മാസത്തിനുള്ളില്‍…
;മക്ക: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക യാത്രാസൗകര്യം അവതരിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ പൊതു ഗതാഗത അതോറിറ്റി. 'ഹറം കാബ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ടാക്‌സി സര്‍വീസ് ആറ് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് വ്യക്തമാക്കി.
മക്കയിലെ പ്രധാന സ്ഥലങ്ങളില്‍ ഹറം കാബ്‌സ് സര്‍വീസ് നടത്തും. കൂടാതെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം ഈ വാഹനത്തില്‍ സ്ഥലങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ടാക്‌സി നിരക്ക് എന്നിവയും വാഹനത്തിലുള്ള സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം കാബ്‌സിനുള്ളില്‍ ഉണ്ടാകും. ആറു മാസത്തിനുള്ളില്‍ ഹറം ടാക്‌സികള്‍ക്ക് ലൈസന്‍സ് നല്‍കി തുടങ്ങും. ഒരു ലൈസന്‍സിക്ക് 200 ടാക്‌സി കാറുകള്‍ വരെ നിരത്തിലിറക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് റുമൈഹ് അല്‍ റുമൈഹ് അറിയിച്ചു.