മഞ്ചേരിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി

മഞ്ചേരി കരുവമ്പ്രം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥി മഞ്ചേരി…

;

By :  Editor
Update: 2019-08-24 04:42 GMT

മഞ്ചേരി കരുവമ്പ്രം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയതായി പരാതി. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ഥി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി.സ്കൂളിലെ വെല്‍ക്കം പാര്‍ട്ടിക്കിടെയായിരുന്നു മര്‍ദനം. പ്ലസ്ടു വിദ്യാര്‍ഥികളെ അതേപടി അനുസരിച്ചില്ലെന്ന കാരണം പറഞ്ഞ് ആറു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥിയുടെ വായിലെ താഴത്തെ നിരയിലെ പല്ല് അടിയുടെ ആഘാതത്തില്‍ അടര്‍ന്നു വീണു. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. എന്നാല്‍ റാഗിങ് നടത്തിയതിന് പൊലീസില്‍ പരാതി നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല.മര്‍ദനമേറ്റ കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News