റൂപേ കാര്‍ഡുകള്‍ പുറത്തിറക്കി യു.എ.ഇ
യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്‍കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ…
;യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്‍കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ എമിറേറ്റസ് എന്‍.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് താമസിയാതെ റൂപേ കാര്‍ഡുകളും പുറത്തിറക്കുക.
യു.എ.ഇയിലെ ലുലു ശാഖകളടക്കം 21 ബിസിനസ് സ്ഥാപനങ്ങളുടെ 1,75,000 പേമെന്‍റ് പോയന്‍റുകളില്‍ ഈ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും. 5000 എ.ടി.എമ്മുകളിലും റൂപേ കാര്‍ഡ് സ്വീകരിക്കും. എമിറേറ്റ്സ് പാലസിലൊരുക്കിയ മിഠായികടയില്‍ നിന്ന് മധുരം വാങ്ങിയാണ് പ്രധാനമന്ത്രി റൂപേ കാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.