ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…

;

By :  Editor
Update: 2019-09-21 02:56 GMT

ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖാ മറിയം ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് വരന്‍.ശൈഖ മറിയത്തിന്റെ മൂത്ത സഹോദരി ശൈഖ ലത്തീഫ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹവാര്‍ത്തയും ചിത്രവും പങ്കുവെച്ചത്. വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാരപ്രകാരമുള്ള വിവാഹ കര്‍മങ്ങളും വിവാഹക്കരാറില്‍ ഒപ്പുവെക്കലും നടന്നത്. ശൈഖ മറിയത്തിന്റെ സഹോദരങ്ങളും മറ്റ് രാജകുടുംബാംഗങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു.

Tags:    

Similar News